നീലേശ്വരം നഗരസഭ കുടുംബശ്രീ മോഡല്‍ സി ഡി എസ് അരങ്ങ് 2025 കോട്ടപ്പുറം നഗരസഭാ ടൗണ്‍ ഹാളില്‍ വെച്ച് നടന്നു

നീലേശ്വരം നഗരസഭ കുടുംബശ്രീ മോഡല്‍ സി ഡി എസ് അരങ്ങ് 2025 എന്ന പേരില്‍ കുടുംബ ശ്രീ ഓക്‌സിലറി സര്‍ഗ്ഗോത്സവം കോട്ടപ്പുറം നഗരസഭാ ടൗണ്‍ ഹാളില്‍ വെച്ച് നടന്നു. അയല്‍ക്കൂട്ടങ്ങളെയും ഓക്‌സിലറി ഗ്രൂപ്പുകളെയും പ്രതിനിധീകരിച്ചുകൊണ്ടുള്ള മത്സരാര്‍ത്ഥികള്‍ വിവിധങ്ങളായ കലാ മത്സരങ്ങളിലും രചനാ മത്സരങ്ങളിലും പങ്കെടുത്തു. വൈകുന്നേരം നടന്ന സമാപനയോഗം സി ഡി എസ് ചെയര്‍പേഴ്‌സണ്‍ പി എം സന്ധ്യയുടെ അധ്യക്ഷതയില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി വി ശാന്ത ഉദ്ഘാടനം ചെയ്തു. വിജയികളായവര്‍ക്ക് യോഗത്തില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്തു.യോഗത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പി ഭാര്‍ഗ്ഗവി, വി ഗൗരി , നഗരസഭാ കൗണ്‍സിലര്‍മാര്‍, ജില്ലാ മിഷന്‍ മാനേജര്‍ നിധിന്‍, എന്നിവര്‍ സംസാരിച്ചു. സി ഡി എസ് മെമ്പര്‍ സെക്രട്ടറി രാജേഷ് ടി വി സ്വാഗതവും സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ശാന്ത നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *