ഉദുമ: മണിപ്പൂരില്‍ വച്ച് നടന്ന ദേശീയ സീനിയര്‍ സ്‌കൂള്‍ ഗെയിംസ് ഫുട്‌ബോള്‍ മത്സരത്തില്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ കേരള ടീം അംഗം എം. ധനുഷിന് ഉദുമ ഗവര്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്വീകരണം നല്‍കും. സ്‌കൂളിലെ പ്ലസ് ടു കൊമേഴ്‌സ് വിദ്യാര്‍ത്ഥിയാണ് ധനുഷ്. രണ്ടു ദിവസത്തിനകം മണിപ്പൂരില്‍ നിന്നെത്തുന്ന ടീമിലെ ഗോള്‍കീപ്പറായ ധനുഷിന് സ്‌കൂളില്‍ സ്വീകരണം ഒരുക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.