പാലക്കുന്ന്: യാത്രാദുരിതം മൂലം പൊറുതിമുട്ടുന്ന ജനങ്ങളോടുള്ള വെല്ലുവിളി എന്നോണം കോട്ടിക്കുളം റയില്‍വേ നിര്‍മാണം അനിശ്ചിതമായി
നീണ്ടു പോകുന്നതില്‍ ജില്ലയിലെ തീയ്യ സമുദായ പ്രവാസി കൂട്ടായ്മയായ ‘ശക്തി കാസര്‍കോട്’ വാര്‍ഷിക പൊതുയോഗം പ്രതിഷേധിച്ചു.
രണ്ട് പതിറ്റാണ്ടിലേറെയായുള്ള മുറവിളിയ്ക്ക് ശേഷം തറക്കല്ല് ഇടല്‍ ചടങ്ങ് വരെ പൂര്‍ത്തിയായിട്ടും പാലം പണി മാത്രം ആരംഭിക്കാത്തതില്‍ യോഗം ഉത്ക്കണ്ഠ രേഖപ്പെടുത്തി.
ശക്തി യു എ ഇ യുടെ മുന്‍ പ്രസിഡന്റ് വി. വി. ബാലന്‍ ഉദ്ഘാടനം ചെയ്തു.ശക്തി കാസര്‍കോട് പ്രസിഡന്റ് അച്യുതന്‍ പള്ളം അധ്യക്ഷനായി.
വി.വി.കെ.ബാബു, ഗണേശന്‍ അരമങ്ങാനം, കുഞ്ഞിരാമന്‍ ചുള്ളി, ദാമോദരന്‍ മണിയങ്ങാനം, രാജന്‍ പാക്കം, എച്ച്. വിശ്വംഭരന്‍, രാഘവന്‍ കൂട്ടപ്പുന, നാരായണന്‍ മുല്ലച്ചേരി എന്നിവര്‍ പ്രസംഗിച്ചു.
രാജ്യ ടൂറിസം ഭൂപടത്തില്‍ തന്നെ സ്ഥാനം പിടിച്ച പഞ്ചായത്തില്‍ നിലവില്‍ മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളുണ്ട്. തീരദേശ സംസ്ഥാന, ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന നിരവധി ലിങ്ക് റോഡുകള്‍ ഉള്ള പ്രദേശങ്ങളെ ബാധിക്കുന്ന കോട്ടിക്കുളം റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണ നടപടികള്‍ ഉടനെ ആരംഭിക്കണമെന്ന് മുഖ്യമന്ത്രിക്കും മറ്റും അയച്ച നിവേദനത്തില്‍ ശക്തി കാസര്‍കോട് ആവശ്യപ്പെട്ടു