കലാജാഥ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
രാമഗിരി : കുട്ടികളില്‍ സര്‍ഗ്ഗ വാസനയും ശാസ്ത്ര അഭിരുചികളും വളര്‍ത്തുന്നതിന് വേണ്ടി വേനല്‍ അവധിക്കാലത്ത് ബാലസംഘം ജില്ലാ കമ്മിറ്റി ഒരുക്കിയ വേനത്തുമ്പി കലാ ജാഥയുടെ കാഞ്ഞങ്ങാട് ഏരിയ തല കലാജാഥയ്ക്ക് ചിത്താരി വില്ലേജിലെ രാമഗിരി കീറ്റ് വളപ്പില്‍ പ്രൗഡോജ്വലമായ സ്വീകരണം ഒരുക്കി. ബാന്‍ഡ് വാദ്യം,പുഷ്പ വൃഷ്ടി, ഹാരാര്‍പ്പണം,മുദ്രാ വാക്യങ്ങള്‍, വെടിക്കെട്ട് എന്നിവയുടെ അകമ്പടിയോടുകൂടി ജാഥ അംഗങ്ങളെ സ്വീകരണ കേന്ദ്രമായ കീറ്റ് വളപ്പിലേക്ക് ആനയിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ പി. രാധാകൃഷ്ണന്‍, കണ്‍വീനര്‍ ദീപ പ്രവീണ്‍, ചിത്താരി വില്ലേജ് രക്ഷാധികാരി കണ്‍വീനര്‍ എ. പവിത്രന്‍ മാസ്റ്റര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് വേനല്‍തുമ്പി കലാജാഥ അംഗങ്ങള്‍ സംഗീത ശില്പം, ലഘു നാടകങ്ങള്‍, നാടന്‍ പാട്ടുകള്‍ തുടങ്ങി വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. വിവിധ കലാപരിപാടികള്‍ ആസ്വദിക്കാന്‍ നിരവധി ആളുകള്‍ സ്വീകരണ കേന്ദ്രത്തിലേക്ക് എത്തിച്ചേര്‍ന്നു. തുടര്‍ന്ന് പരിപാടികള്‍ അവതരിപ്പിച്ച വേനല്‍തുമ്പി കലാജാഥ അംഗങ്ങള്‍ക്ക് കെ. സബീഷ്, പി.കൃഷ്ണന്‍ കോടാട്ട്, ശാന്തകുമാരി, സുരേന്ദ്രന്‍,
കെ. വി. ബാലകൃഷ്ണന്‍, ബാലകൃഷ്ണന്‍ രാമഗിരി,കെ. ചന്ദ്രന്‍, കെ. വി.അശോകന്‍, എസ്. ശശി,
എ. ഗംഗാധരന്‍, ജിതിന്‍ രാമഗിരി,
കെ. പവിത്രന്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. രേവതി കൊളവയല്‍, ജാഥ ലീഡറും തേജസ് രാമഗിരി ഡെപ്യൂട്ടി ലീഡറും രാജേഷ് ടി.വി മാനേജരും ഉഷ കിഴക്കും കര ഡെപ്യൂട്ടി മാനേജരുമായ കാഞ്ഞങ്ങാട് ഏരിയ തല വേനത്തുമ്പി കലാജാഥ ഇനിയുള്ള ദിവസങ്ങളില്‍ ഏരിയയിലെ വിവിധ കേന്ദ്രങ്ങളില്‍ പരിപാടി അവതരിപ്പിച്ച് ഏപ്രില്‍ 26ന് കാറ്റാടിയില്‍ സമാപിക്കും.