പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്ര ഉദുമ തെക്കേക്കര പ്രാദേശിക മാതൃസമിതിയുടെ നേതൃത്വത്തില്‍ ലളിതാസഹസ്രനാമ പാരായണ പഠന ക്ലാസ്സ് ക്ഷേത്ര ഭരണ സമിതി ട്രഷറര്‍ പി. വി. ചിത്രഭാനു ഉദ്ഘാടനം ചെയ്തു. മാതൃ സമിതി പ്രസിഡന്റ് ജയന്തി അശോക് അധ്യക്ഷത വഹിച്ചു. ആധ്യാത്മിക പ്രഭാഷകന്‍ പ്രവീണ്‍കുമാര്‍ കോടോത്ത് ആണ് പരിശീലകന്‍. ശ്രീസ്ത രാമചന്ദ്രന്‍, പി. വി. അശോക് കുമാര്‍, പ്രഭാകരന്‍ തെക്കേക്കര, കേവീസ് ബാലകൃഷ്ണന്‍, പള്ളം ശ്രീധരന്‍, കാര്‍ത്യായനി ബാബു എന്നിവര്‍ പ്രസംഗിച്ചു. തെക്കേക്കര പുതിയ വളപ്പ് തറവാട്ടില്‍ ഞായറാഴ്ചകളില്‍ രാവിലെ
9 മുതല്‍ 10.30 വരെയാണ് പഠന ക്ലാസ്സ് നടത്തുക.