ഉദുമ കുറുക്കന്‍കുന്ന് തറവാട് വയനാട്ടു കുലവന്‍ തെയ്യംകെട്ട്: വിഷരഹിത പച്ചക്കറി വിളവെടുത്തു

ഉദുമ: കുറുക്കന്‍കുന്ന് തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ട് ഉത്സവ നാളുകളില്‍ സദ്യ ഒരുക്കാനാവശ്യമായ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. തറവാട് നിലകൊള്ളുന്ന ഉദുമ വടക്കേക്കര പ്രാദേശിക സമിതിയുടെ നേതൃത്വത്തിലാണ് കൊക്കാല്‍ വയലില്‍ മാതൃസമിതിയുടെ സഹകരണത്തോടെ ജൈവ പച്ചക്കറി കൃഷി നടത്തിയത്.വിളവെടുപ്പിന് ശേഷം നടന്ന യോഗത്തില്‍ പ്രസിഡന്റ് സി.എച്ച്. രാഘവന്‍ അധ്യക്ഷത വഹിച്ചു. പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്‍, ഉദുമ കൃഷി ഓഫിസര്‍ വേണുഗോപാല്‍, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി. വി. മധുസൂദനന്‍, ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കൊപ്പല്‍ പ്രഭാകരന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ ചട്ടഞ്ചാല്‍ കൃഷ്ണന്‍, വാര്‍ഡ് അംഗങ്ങളായ സുജാത രാമകൃഷ്ണന്‍, വി. കെ. അശോകന്‍ എന്നിവര്‍ സംസാരിച്ചു. 29, 30, മെയ് ഒന്ന് തീയതികളിലാണ് ഇവിടെ തെയ്യംകെട്ട് നടക്കുന്നത്. ജില്ലയിലെ ഈ വര്‍ഷത്തെ അവസാന തെയ്യംകെട്ട് ഉത്സവമാണിവിടെ അരങ്ങേരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *