ജില്ലയില്‍ നാളെ (ഏപ്രില്‍ 21)ആരംഭിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെയും ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയുടെയും ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി എ കെ ശശീന്ദ്രന്‍ പവലിയന്‍ സന്ദര്‍ശിച്ച് വിവിധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
എം. രാജഗോപാലന്‍ എംഎല്‍എ, മുന്‍ എം പി പി.കരുണാകരന്‍, എഡി എം പി. അഖില്‍, കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ എം. ചന്ദ്രന്‍,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം .മധുസൂദനന്‍, നീലേശ്വരം മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ടി. പി. ശാന്താദേവി, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ,പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി, വാര്‍ഡ് മെമ്പര്‍ എം. പ്രദീപ് എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഒന്‍പതു വര്‍ഷത്തെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ 14 ജില്ലകളിലും ‘എന്റെ കേരളം’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന വാര്‍ഷികാഘോഷത്തിന്റെയും പ്രദര്‍ശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം പിലിക്കോട് കാലിക്കടവ് മൈതാനത്ത് നാളെ (ഏപ്രില്‍ 21) മുഖ്യമന്ത്രി നിര്‍വഹിക്കും. വിപുലമായ വാര്‍ഷികാഘോഷ പരിപാടിയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായാണ് വനം -വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പവലിയന്‍ സന്ദര്‍ശിച്ചത്.