കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് കൊവല്‍പള്ളി ടറഫില്‍ നടന്ന മാധ്യമപ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ടീം വിജയിച്ചു. നാലിനെതിരെ ആറ് ഗോളുകള്‍ക്കാണ് മാധ്യമപ്രവര്‍ത്തകരുടെ ടീം ചാമ്പ്യന്മാരായത്.
മാധ്യമപ്രവര്‍ത്തക ടീമിനുവേണ്ടി ഇ.വി.ജയകൃഷ്ണന്‍, ബാബു കോട്ടപ്പാറ എം. സുനീഷ് എന്നിവര്‍ ഗോളുകള്‍ നേടി. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ. വി. സുജാത ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭാ ഉപാധ്യക്ഷന്‍ മുഹമ്മദ് റാഫി കളിക്കാരുമായി പരിചയപ്പെട്ടു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ അധ്യക്ഷനായി. കെ.എസ് ഹരി, ഫസലു റഹ്മാന്‍, കെ.വി.സുനില്‍, എം.സുനീഷ്, രതീഷ് കാലിക്കടവ്, റിയാസ് അമലടുക്കം, സനൂപ് തൃക്കരിപ്പൂര്‍ എന്നിവരാണ് മാധ്യമ പ്രവര്‍ത്തകരുടെ ടീമിലെ മറ്റംഗങ്ങള്‍.