നേഷണല്‍ ബീഡി – ആന്റ് സിഗാര്‍ വര്‍ക്കേഴ്സ്സ് യൂനിയന്‍ INTUC ‘ നിലേശ്വരം മേഖലാ കമ്മറ്റി ‘നീലേശ്വരം ‘
നാല്പത് വര്‍ഷത്തെ സേവനത്തിന് ശേഷം ദിനേശ് ബീഡി നിലേശ്വരംസംഘത്തിലെ മാര്‍ക്കറ് ബ്രാഞ്ചില്‍ നിന്നും വിരമിക്കുന്ന വാണി യം വയല്‍ സ്വദേശി ശ്രീമതി വി.ജാനകിക്ക് സംഘടനാ പ്രവര്‍ത്തകരും യൂനിയന്‍ നേതൃത്ത്വവും സഹപ്രവര്‍ത്തകരും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി !
നീലേശ്വരംജനത കലാസമിതിഹാളില്‍ ചേര്‍ന്ന യാത്രയയപ്പ് സമ്മേളനം നിലേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് മടിയന്‍ ഉണ്ണികൃഷ്ണന്‍ ഉത്ഘാടനം ചെയ്ത് ഉപഹാരസമര്‍പണവും നടത്തി കെ.എം. ശ്രീധരന്റെ ആദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനയോഗത്തില്‍ എന്‍.സി. രാജു,മണ്ഡലം കോണ്‍ പ്രസിഡന്റ് എവാട്ട് മോഹനന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഇ.ഷജീര്‍ ‘ കെ.വി. ശശികുമാര്‍ .സി വിദ്യാധരന്‍, കെ.സുകു , കെ.പുഷ്പ, യു.കെ ഉഷ , വി . സരസ്വതി, വി.എം. പുഷ്പലത, കെ. സുനിത, എന്നിവര്‍ സംസാരിച്ചു. വി.ജാനകി. സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി!