കാസര്‍കോട്: സമസ്തയുടെ നൂറാം വാര്‍ഷിക പ്രചാരണ പ്രവര്‍ത്തനങ്ങളുമായി എല്ലാ പ്രവര്‍ത്തകരും കര്‍മ്മരംഗത്തിറങ്ങണമെന്ന് എസ് കെ എസ് എസ് എഫ് ജില്ല സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന ഉദ്ഘാടനം ചെയ്ത യോഗത്തില്‍, നൂറാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ‘നൂറിന കര്‍മ്മ പദ്ധതികള്‍’ നടപ്പിലാക്കാന്‍ തീരുമാനിച്ചു.
പ്രധാന പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ എഴംഗ സമിതി രൂപീകരിച്ചു. ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി പാനല്‍ ടോക്ക് സംഘടിപ്പിക്കും
അടുത്തിടെ അന്തരിച്ച സമസ്ത ജില്ലാ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെയുടെ മാതാവിന് വേണ്ടി യോഗം പ്രാര്‍ത്ഥന നടത്തി.
ഏപ്രില്‍ 24ന് സംസ്ഥാന സമതിയുടെ ‘ജാരിയ യാത്ര’ വിപുലമായ രീതിയില്‍ ജില്ലാതലത്തില്‍ നടത്തും. ജില്ലാ കോര്‍ഡിനേറ്ററായി ജില്ല വൈസ് പ്രസിഡന്റ് യൂനുസ് ഫൈസി കാക്കടവിനെ നിയോഗിച്ചു.
ഒക്‌റ്റോബറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമ്മേളനത്തിനായുള്ള മെന്ററായി ജില്ല സെക്രട്ടറിയേറ്റ് അംഗം ഇല്യാസ് ഹുദവിയെ തിരഞ്ഞെടുത്തു. ഫാറുഖ് ദാരിമി കൊല്ലമ്പാടിയെ സഹകാരി ജില്ല ജനറല്‍ കണ്‍വീനറായും, സിദ്ധീഖ് ബെളിഞ്ചത്തെ വര്‍ക്കിംഗ് കണ്‍വീനറായും, റാഷിദ് ഫൈസി ആമത്തലയെ കോര്‍ഡിനേറ്ററായും യോഗം തെരഞ്ഞെടുത്തു.
പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരാന്‍ എപ്രില്‍ 24 മുതല്‍ മെയ് 10 വരെ സ്പഷ്യല്‍ ശാഖ എക്‌സിക്യൂട്ടീവ് നടത്തന്‍ തീരുമാനിച്ചു മുഴുവന്‍ യുണിറ്റുകളിലും സമയ ബന്ധിതമായി നടപ്പിലാക്കുന്ന മേഖലയ്ക്ക് പ്രത്യേക ഉപഹാരം നല്‍കും
ജില്ല പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന, ജില്ല ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു
അദ്ധ്യക്ഷനായി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സുഹൈര്‍ അസ്ഹരി
പള്ളങ്കോട് , ഫാറൂഖ് ദാരിമി കൊല്ലമ്പാടി , ട്രഷറര്‍ സഈദ് അസ്അദി പുഞ്ചാവി , വര്‍ക്കിംഗ് സെക്രട്ടറി സിദ്ധീഖ് ബെളിഞ്ചം , യൂനുസ് ഫൈസി കാക്കടവ് ,
ഇബ്രാഹിം അസ്ഹഹരി പള്ളങ്കോട്
, റാശിദ് ഫൈസി ആമത്തല ,ഇല്യാസ് ഹുദവി മു ഗു
എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു