രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കുഞ്ഞികൊച്ചിയിലെ 12കുടുംബങ്ങള്‍ക്ക് വേണ്ടി 2024-25വാര്‍ഷിക പദ്ധതിയില്‍ പ്പെടുത്തി പൂര്‍ത്തീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി ഗോപി അധ്യക്ഷനായി. പതിമൂന്നാം വാര്‍ഡ് മെമ്പര്‍ നിഷ അനന്ദന്‍, എച്ച് നാഗേഷ് എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കണ്‍വീനര്‍ എ. അരവിന്ദന്‍ സ്വാഗതവും, വി.റസാഖ് നന്ദിയും പറഞ്ഞു.