രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന് ഭക്തിസാന്ദ്രമായ സമാപനം

രാജപുരം: രാജപുരം സ്‌കൂള്‍ ഗ്രൗണ്ടില്‍നടന്നുവന്ന പതിനാലാമത് ബൈബിള്‍ കണ്‍വെന്‍ഷന് ഭക്തിസാന്ദ്രമായ സമാപനം. സമാപന ദിനത്തില്‍ കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്‍കി. ചുള്ളിക്കര സെന്റ്‌മേരിസ് പള്ളി വികാരി ഫാദര്‍ റോജി മുകളേല്‍, കരിവേടകം സെന്റ് മേരിസ് പള്ളി വികാരി ഫാ. അനീഷ് ചക്കിട്ടമുറി എന്നിവര്‍ സഹകാര്‍മികരായിരുന്നു. മാര്‍ ജോസഫ് പണ്ടാരശേരില്‍ നേതൃത്വം നല്‍കിയ ദിവ്യകാരുണ്യ പ്രദിക്ഷണത്തിന് ആയിരങ്ങള്‍ സാക്ഷിയായി. വിശ്വാസ ജീവിതത്തില്‍ ദൈവാനുഭവത്തിന്റെ പ്രകാശം പരത്തിയ കോണ്‍വെന്‍ഷനില്‍ നാലു ദിവസങ്ങളിലായി ആയിരക്കണക്കിന് വിശ്വാസികള്‍ വചനം ശ്രവിക്കാനായി എത്തി. രാജപുരം,പനത്തടി ഫൊറോന കളിലെയും, സമീപപ്രദേശങ്ങളിലെയും വിശ്വാസികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. കണ്‍വെന്‍ഷന്‍ ദിനങ്ങളില്‍ തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനി, കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, മാനന്തവാടി രൂപതാ സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം എന്നിവര്‍ അര്‍പ്പിച്ച് സന്ദേശം നല്‍കി. ചാലക്കുടി പോട്ട ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കര്‍ത്താനം ടീമാണ് കണ്‍വെന്‍ഷന്‍ നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *