കാസര്‍കോട്: എസ് കെ എസ് എസ് എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റി പെരുന്നാള്‍ ദിനത്തില്‍ ലഹരിക്കെതിരായ ബഹുജന പ്രതിജ്ഞ സംഘടിപ്പിച്ചു. പുതുതലമുറയെ ലഹരിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്തുകയും, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.ലഹരിയെ തുരത്തു, ജീവിതം തിരുത്താം’ എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രചരണത്തിന്റെ ഭാഗമായി,റ്റാണ് പരിപാടി സംഘടിച്ചത്
ജില്ലയിലെ ഇരുന്നുറോളം കേന്ദ്രങ്ങളില്‍ നടന്ന പരിപാടിയില്‍ സമസ്തയുടെയും പോഷക അനുബന്ധ സംഘടനയുടെയും നേതാക്കള്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു ബെദിര യൂണിറ്റില്‍ നടന്ന പരിപാടിയില്‍ എസ് കെ എസ് എസ് എഫ് ജില്ല ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര പ്രതിജ്ഞ ചൊല്ലി കൊടുത്തു , പ്രസിഡന്റ് സലാഹുദ്ധീന്‍ ബെദിര അദ്ധ്യക്ഷനായി , ഖത്തീബ് അഹ്‌മദ് ദാരിമി ഉദ്‌ബോധനം നടത്തി , എസ് വൈ എസ് കാസര്‍ക്കോട് മേഖല ട്രഷറര്‍ സി.എ അബ്ദുല്ല കുഞ്ഞി ഹാജി ചാല , ബി.എസ് അബ്ദുല്ല , ഹാരിസ് ബെ
ദിര, ഖലീല്‍ കെ.എ , ശാകീര്‍ ഹുദവി
തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു , പള്ളങ്കോടില്‍ എസ് കെ എസ് എസ് എഫ് ജില്ല ജോ സെക്രട്ടറി ഇബ്രാഹിം അസ്ഹരി പള്ളങ്കോട് പ്രതിജ്ഞ ചൊല്ലി കൊടുത്തു , ജില്ല സര്‍ഗലയ ചെയര്‍മാന്‍ ഉസാം പള്ളങ്കോട് അദ്ധ്യക്ഷനായി
ആമത്തലയില്‍
എസ് കെ എസ് എസ് എഫ് ശാഖ
പ്രസിഡന്റ് അബ്ദുറൗഫ് ഹുദവി അധ്യക്ഷത വഹിച്ചു
ഫൈറൂസ് ബാഖവി പ്രതിജ്ഞ ചൊല്ലി കൊടുത്തു എസ് ഇ എ ജില്ല വൈസ് പ്രസിഡന്റ്
യൂസുഫ് മാസ്റ്റര്‍ വിഷയാവതരണം നടത്തി
പേരാലില്‍ കുമ്പള മേഖല പ്രസിഡന്റ് റിയാസ് പേരാല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
പുഞ്ചാവിയില്‍ സഈദ് അസ്അദി പ്രതിജ്ഞ ചെല്ലി കൊടുത്തു. ശാഖാ പ്രസിഡന്റ് ജഅ്ഫര്‍ അശ്‌റഫി അദ്യക്ഷനായി