പാലക്കുന്ന്: പാലക്കുന്ന് അംബിക ലൈബ്രറിയെ ഹരിത മിഷന്റെ നവ കേരള കര്‍മ പദ്ധതിയുടെ ഹരിത ഗ്രന്ഥാലയമായി അംഗീകരിച്ചു.
ഉദുമ പഞ്ചായത്ത് വൈസ് കെ. വി. ബാലകൃഷ്ണന്‍ പ്രഖ്യാപനം നടത്തി സര്‍ട്ടിഫിക്കറ്റ് കൈമാറി. ലൈബ്രറി പ്രസിഡന്റ് പി. വി. രാജേന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി പി. രാജന്‍, പള്ളം നാരായണന്‍, പാലക്കുന്നില്‍ കുട്ടി, രവീന്ദ്രന്‍ കൊക്കാല്‍, ബിന്ദു കല്ലത്ത്, കെ. വി. ശാരദ, ടി. സി. സുകുമാരന്‍, ലീലാവതി രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.