പാലക്കുന്ന്: രണ്ട് പതിറ്റാണ്ടായി ഇഴഞ്ഞു നീങ്ങുന്ന കോട്ടിക്കുളം റെയില്‍വെ മേല്‍പ്പാലം (ആര്‍ ഒ ബി 280) നിര്‍മാണം കയ്യെത്തും ദൂരത്ത് എത്തിയിട്ടും ടെന്‍ഡര്‍ അനുമതി നിഷേധിച്ചതോടെ നിര്‍മാണം വീണ്ടും അനിശ്ചിതത്വത്തിലായതില്‍ പ്രതിഷേധമറിയിച്ച് അതിനായി രൂപീകരിച്ച വാട്‌സാപ്പ് ജനകീയ കൂട്ടായ്മ പ്രതിഷേധ നടപടികളിലേക്ക് നീങ്ങുന്നു.
നിലവിലുള്ള ടെണ്ടര്‍ തള്ളി റീ എസ്റ്റിമേറ്റും റീ ടെണ്ടറും ബന്ധപ്പെട്ടവര്‍ ആവശ്യ പ്പെട്ടിരിക്കുകയാണെന്ന് കൂട്ടായ്മ പറയുന്നു. മൂന്നര മാസം തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ കിടന്നപ്പോള്‍ സെക്രട്ടറിയേറ്റില്‍ വിളിച്ച് കൃത്യമായി വിവരങ്ങള്‍ നല്കിയിട്ടും തുടര്‍ നടപടികള്‍ ഉണ്ടായില്ല.
മേല്‍പ്പാല പ്രശ്‌നം നേരിട്ട് ബാധിക്കുന്ന സമീപ വാര്‍ഡുകളിലെ ജനങ്ങളെ രാഷ്ട്രീയത്തിനതീതമായി സംഘടിപ്പിച്ച് ശക്തമായ തുടര്‍ നീക്കം ചര്‍ച്ച ചെയ്യാനും തുടര്‍ നടപടികള്‍ക്ക് രൂപം നല്കാനും കോട്ടിക്കുളം മേല്‍പ്പാലം വാട്‌സാപ്പ് കൂട്ടായ്മയുടെ യോഗം ഏപ്രില്‍ 2ന്
4.30 ന് ഉദുമ ഫോര്‍ട്ട് ലാന്‍ഡ് ബില്‍ഡിംഗില്‍ (മുന്‍ രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം ) വിപുലമായ യോഗം ചേരുമെന്ന്
കൂട്ടായ്മയുടെ വക്താകള്‍ അറിയിച്ചു. എല്ലാ തുറയിലും പെട്ട പൊതുജനങളുടെ സഹകരണം ഉണ്ടായിട്ടും മേല്‍പ്പാലം നിര്‍മാണം തുടങ്ങാതിരിക്കാന്‍ ഉള്ള കാരണം എന്താണെന്നു പഠിക്കാനും പരിഹാര മാര്‍ഗം തേടി കഴിയും വേഗം പണി തുടങ്ങാനുള്ള വഴി കണ്ടെത്താനുമുള്ള ശ്രമമായിരിക്കും യോഗമെന്ന് അവര്‍ അറിയിച്ചു.