കാഞ്ഞങ്ങാട് :ഒരു മാസക്കാലത്തെ വ്രതം നേടിത്തന്ന അത്മീയനേട്ടം കൈവിടാതെയാവണം പെരുന്നാള്‍ ആഘോഷം പീഡിതരെയും മര്‍ദ്ദിതരെയും പ്രാര്‍ത്ഥനകള്‍ കൊണ്ടെങ്കിലും ആശ്വസിപ്പിക്കാന്‍ നമുക്ക് ഈ ദിനത്തില്‍ കഴിയണമെന്നും എസ് വൈ എസ് കാഞ്ഞങ്ങാട് സോണ്‍ ക്യാബിനറ്റ് യോഗം പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.
ഒരു മാസക്കാലം 200 ലേറെ പേര്‍ക്ക് നോമ്പ് തുറക്കാനുള്ള വിഭവങ്ങള്‍ ഒരുക്കിയ ഇഫ്താര്‍ ഖൈമ, കൊടും ചൂടില്‍ ദാഹിച്ച് വലയുന്ന ജീവജാലങ്ങള്‍ക്ക് കുടിവെള്ളം സംവിധാനിച്ച തണ്ണീര്‍ക്കുടം പാവങ്ങളുടെ കണ്ണീരൊപ്പാന്‍ റിലീഫ് ഡേ,യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് കിറ്റ്,ധന സഹായ വിതരണം, അതിഥി തൊഴിലാളികള്‍, ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍,നാടിലുള്ള പൊതു ജനങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ച് സര്‍ക്കിള്‍ തലത്തില്‍ നടത്തിയ ഇഫ്താര്‍ തുടങ്ങിയ റമളാന്‍ പദ്ധതികള്‍ നൂറു കണക്കിന് ആള്‍കാര്‍ക്കാണ് ആശ്വാ സമേകിയത്. റമളാനില്‍ നടത്തിയ എല്ലാ സാന്ത്വന പ്രവര്‍ത്തനങ്ങളും ആത്മീയ കാര്യങ്ങളും ഇനിയും മുന്നോട്ട് കൊണ്ട് പോവണമെന്നും പാലസ്തീന്‍ അടക്കം പ്രയാസപ്പെടുന്നവരെ പ്രത്യേകം പ്രാര്‍ഥനയില്‍ ഓര്‍ക്കണമെന്നും സന്ദേശത്തില്‍ പറഞ്ഞു.
സോണ്‍ പ്രസിഡന്റ് അബ്ദുല്ലത്തീഫ് സഖാഫി മദനീയം, ജനറല്‍ സെക്രട്ടറി അബ്ദുല്ല മൗലവി ,സുബൈര്‍ പടന്നക്കാട്, ഉമര്‍ സഖാഫി, റാശിദ് ഹിമമി ബങ്കളം,ഇബ്രാഹിം സഖാഫി ,ഹാഫിസ് നിസാം മഹ്മൂദി, അഷ്‌റഫ് സുഹ് രി, മശ്ഹൂദ് ഫാളിലി, നൗഷാദ് ചുള്ളിക്കര പെരുന്നാള്‍ , മഹ്മൂദ് അംജദി, മജീദ് ഞാനിക്കടവ്, റൗഫ് മാണിക്കോത്ത് ആശംസകള്‍ നേര്‍ന്നു.