രാജപുരം:സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ സമ്പൂര്‍ണ മാലിന്യമുക്ത സംസ്ഥാന പ്രഖ്യാപനം നടക്കുന്നതിന്റെ ഭാഗമായി കോടോം ബേളൂര്‍ പഞ്ചായത്ത് തദ്ദേശ സ്ഥാപന തല സമ്പൂര്‍ണ മലിന്യമുക്ത പ്രഖ്യാപനം പഞ്ചായത്ത് അങ്കണത്തില്‍ നടന്നു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉത്ഘാടനവും മലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനവും നടത്തി.ശുചിത്വ പ്രഖ്യാപനത്തിന്റെ മുന്നോടിയായി അട്ടേങ്ങാനത്തുനിന്നും പദയാത്ര നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജെയ്‌സണ്‍ ആന്റണി സ്വാഗതം പറഞ്ഞു. ഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്‍, ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി കൃഷ്ണന്‍,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജയശ്രീ രാമചന്ദ്രന്‍ എന്‍ എസ്, സ്ഥിരം സമിതി അധ്യക്ഷ ശൈലജ പുരുഷോത്തമന്‍, ഗോപാലകൃഷ്ണന്‍ മുണ്ട്യാനം,ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ യു ഉണ്ണികൃഷ്ണന്‍, രാമചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുമിത്രന്‍ ഒ വി മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.പ്രഖ്യാപനത്തിന്റെ ഭാഗമായി തദ്ദേശസ്ഥാപന പരിധിയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന വ്യക്തികളെയും സ്ഥാപങ്ങളേയും ആദരിച്ചു.