കല്ലിങ്കല്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ വാര്‍ഷിക ആഘോഷവും മിനി ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉദ്ഘാടനവും യാത്രയയപ്പും നടന്നു

പൊയ്യക്കര: ചിത്താരി പൊയ്യക്കര കല്ലിങ്കാല്‍ ഗവണ്‍മെന്റ് എല്‍. പി സ്‌കൂള്‍ വാര്‍ഷിക ആഘോഷവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കിയ മിനി ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉദ്ഘാടനവും സര്‍വീസില്‍നിന്ന് വിരമിക്കുന്ന പി വസന്ത ടീച്ചര്‍ക്കുള്ള യാത്രയയപ്പും സമചിതമായി നടന്നു. വാര്‍ഷിക ആഘോഷത്തിന്റെയും മിനി ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെയും യാത്രയയപ്പ് സമ്മേളനത്തിന്റെയും ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ നിര്‍വഹിച്ചു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന വസന്ത ടീച്ചര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നിര്‍വഹിച്ചു പത്തൊമ്പതാം വാര്‍ഡ് മെമ്പര്‍ ഷിജു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എം.ജി. പുഷ്പ, എ. ദാമോദരന്‍, ലക്ഷ്മി തമ്പാന്‍, മുന്‍ വാര്‍ഡ് മെമ്പര്‍ കെ. ഗംഗാധരന്‍, എസ് എം സി ചെയര്‍മാന്‍ ടി.വി. ശ്രീധരന്‍, മദര്‍ പ്രസിഡണ്ട് മഹിമ, വൈസ് പ്രസിഡണ്ട് സി.പി. രമ്യ, ചിത്താരി ബാങ്ക് ഡയറക്ടര്‍ കെ രവി, മുന്‍ പി.ടി.എ പ്രസിഡണ്ട് എം. ഗംഗാധരന്‍, കെ. ദിലീപ്, ശില്പി കലാകായികേന്ദ്രം പ്രതിനിധി രാജേഷ് മീത്തല്‍ എന്നിവര്‍ സംസാരിച്ചു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പി വസന്ത ടീച്ചര്‍ മറുമൊഴി ഭാഷണം നടത്തി. പി.ടി.എ പ്രസിഡണ്ട് കെ. സന്തോഷ് സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് കെ.. വി. അഖില നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *