രാജപുരം: റാണിപുരം വനസംരക്ഷണ സമിതി, കാഞ്ഞങ്ങാട് അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെ പെരുതടിയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പനത്തടി പഞ്ചായത്തംഗം രാധാ സുകുമാന്‍ ഉദ്ഘാടനം ചെയ്തു. വന സംരക്ഷണ സമിതി പ്രസിഡണ്ട് എസ്. മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.ശേഷപ്പ, അഹല്യ ഫൗണ്ടേഷന്‍ പി.ആര്‍.ഒ. പ്രഭാകരന്‍ വാഴുന്നോരടി, ഡോ. ശര്‍വീന നൈസി, വന സംരക്ഷണ സമിതി സെക്രട്ടറി ഡി. വിമല്‍ രാജ്, ട്രഷറര്‍ എം.കെ. സുരേഷ്, രതീഷ് കെ, പ്രവീണ്‍കുമാര്‍ ജി.എസ്, കെ. സുരേഷ് പെരുതടി എന്നിവര്‍ സംസാരിച്ചു.