രാജപുരം: കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേര്‍സ് അസോസിയേഷന്‍ നാല്‍പത്തിയഞ്ചാം സ്ഥാപക ദിനമാചരിച്ചു. രാജപുരം യൂണിറ്റ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിറ്റ് പ്രസിഡണ്ട് മെല്‍ബിന്‍ മാണി അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് രാജു കപ്പണക്കാല്‍ ഉല്‍ഘാടനം ചെയ്തു. സംസ്ഥാന അസി സെക്രട്ടറി സുരേഷ് പനത്തടി വയര്‍മെന്‍ ദിന സന്ദേശം നല്‍കി, ജില്ലാ സെക്രട്ടറി രജീഷ് അമ്പലത്തറ മെമ്പര്‍ഷിപ്പ് സ്വീകരിച്ചു അജോ ജേസഫ്, കൃഷ്ണന്‍ കൊട്ടോടി യേശുദാസ് തുടങ്ങിയവര്‍ സംസാരിച്ചു ക്ഷേമനിധി കുടിശ്ശിക എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്നും പെന്‍ഷന്‍ തുക മൂവായിരം രൂപയാക്കി ഉയര്‍ത്തണമെന്നും യോഗംവശ്യപ്പെട്ടു