രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിക്ക് മുന്‍തൂക്കം നല്‍കി 11 കോടി രൂപ വകയിരുത്തിയ കള്ളാര്‍ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് പ്രിയ ഷാജി അവതരിപ്പിച്ചു. ആരോഗ്യ മേഖലയ്ക്ക് 24 ലക്ഷവും, സ്ത്രി സൗഹൃദ ഗ്രാമത്തിന് 21 ലക്ഷവും, വയോജനങ്ങള്‍, കുട്ടികള്‍, ഭിന്ന ശേഷി കാര്‍ക്കുള്ള പദ്ധതിക്ക് 60 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
വിദ്യഭ്യാസ മേഖലയ്ക്ക് 7 ലക്ഷവുംമാറ്റിവെച്ചിട്ടുണ്ട്, വിവിധ കുടിവെള്ള പദ്ധതിക്കായി 23 ലക്ഷവും വകയിരുത്തി. ശുചിത്വ മേഖലയ്ക്ക് 23 ലക്ഷവും, വിവിധ മേഖലകളിലെ പശ്ചാത്തല സൗകര്യ വികസനത്തിന് 3.5 കോടി രൂപയും നീക്കി വച്ചിട്ടുണ്ട്. ആകെ 3236 77863 രൂപ വരവും 320025563 രൂപ ചെലവും 3652300 രൂപ മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നരായണന്‍ അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.രേഖ , പി.ശ്രീലത,
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരയായ കെ.ഗോപി, സന്തോഷ് വി ചാക്കോ, പി.ഗീത, പഞ്ചായത്തംഗങ്ങളായ മിനി ഫിലിപ്പ്, എം.കൃഷ്ണകുമാര്‍, അസുത്രണ സമിതി ഉപധ്യക്ഷന്‍ വി.കുഞ്ഞികണ്ണന്‍, പഞ്ചായത്ത് സെക്രട്ടറി എ.പ്രേമ , അസിസ്റ്റന്റ് സെക്രട്ടറി കെ.രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.