രാജപുരം : പനത്തടി ഫൊറോനകളുടെ നേതൃത്വത്തില്‍ രാജപുരം ഗ്രൗണ്ടില്‍ ഏപ്രില്‍ 3, 4, 5, 6 തീയ്യതികളില്‍ നടക്കുന്ന പതിനാലാമത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്റെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി നിര്‍വഹിച്ചു. രാജപുരം പൊറോനാ വികാരി ഫാ. ജോസ് അരീച്ചിറ അധ്യക്ഷനായിരുന്നു.ഫാ. ജോര്‍ജ് കുടുംന്തയില്‍, ഫാ.റോജി മുകളേല്‍, ഫാ. ജോസ് തറപ്പുതൊട്ടിയില്‍, ഫാ.ബിജു മാളിയേക്കല്‍, ഫാ. ജോയല്‍ മുകളേല്‍, തോമസ് പടിഞ്ഞാറ്റുമ്യാലില്‍, സജി മുളവനാല്‍ എന്നിവര്‍ സംസാരിച്ചു. തൃശ്ശൂര്‍ പോട്ട ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കര്‍ത്താനയും ടീമും ആണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്. കണ്‍വെന്‍ഷന്റെ ഭാഗമായി ഗ്രൗണ്ടിലേക്ക് കുരിശിന്റെ വഴിയും, ജെറീക്കോ പ്രാര്‍ത്ഥനയും നടത്തി.