കോട്ടപ്പുറം. സമൂഹത്തില്‍ അവശത അനുഭവിക്കുന്നവരെയും പ്രയാസപ്പെടുന്നവരെയും സഹായിക്കലും ആവിശ്യമായ സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കലും സാമൂഹ്യ ബാധ്യത ആണെന്നും അതാണ് ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റി നിര്‍വഹിക്കുന്നതെന്നും എന്‍ എ നെല്ലിക്കുന്ന് mla പറഞ്ഞു. കോട്ടപ്പുറം ബാഫഖി സൗധത്തില്‍ ചെയര്‍മാന്‍ എല്‍ ബി നിസാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശിഹാബ് തങ്ങള്‍ റിലീഫ് ഉല്‍ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു നെല്ലിക്കുന്ന് . ചടങ്ങില്‍ മഹല്ല് ഇമാമുമാര്‍ക്കുള്ള ധന സഹായം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ടി സി എ റഹിമാന്‍ വിതരണം ചെയ്തു. മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് ഇ എം കുട്ടി ഹാജി, മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് റഫീഖ് കോട്ടപ്പുറം, ഫുഹാദ് ഹാജി, റഹീം പുഴക്കര, എന്‍ പി മുഹമ്മദ് കുഞ്ഞി ഹാജി, കെ എം സി സി നേതാക്കളായ സൈനുദ്ധീന്‍ കടിഞ്ഞിമൂല, ഇ കെ ഷാഫി, കൗണ്‍സിലര്‍ അന്‍വര്‍ സാദിഖ്, പെരുമ്പ മുഹമ്മദ്, കെ പി ഷാഹി, കുഞ്ഞുട്ടി പടന്ന ,സൈനുദ്ധീന്‍ അഴിത്തല, സി മുഹമ്മദ് കുഞ്ഞി സംസാരിച്ചു. ഇ കെ മജീദ് സ്വാഗതവും പി ഇസ്മായില്‍ നന്ദിയും പറഞ്ഞു