കാസര്‍കോട്: ‘സമൂഹത്തിന്റെ വേരറുക്കുന്ന ലഹരി ഉപയോഗത്തിനും വ്യാപനത്തിനുമെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്ന ഈ ഘട്ടത്തില്‍, മതവിദ്യാഭ്യാസത്തോട് ബന്ധപ്പെടുത്തി മുന്‍മന്ത്രി കെ.ടി ജലീല്‍ നടത്തിയ പ്രസ്താവനം അത്യന്തം ഖേദകരമാണ്’ – എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു
മദ്രസകളും മതവിദ്യാഭ്യാസ സ്ഥാപനങ്ങളും നന്മയുടെ ബോധം വളര്‍ത്തുന്ന കേന്ദ്രങ്ങളാണ്. ഇത്തരം സ്ഥാപനങ്ങളെ അനാവശ്യമായും യാഥാര്‍ത്ഥ്യവിരുദ്ധമായും കുറ്റപ്പെടുത്തുന്ന നിലപാട് ന്യായീകരിക്കാന്‍ കഴിയില്ല. സമൂഹം ലഹരിക്കെതിരെ ശക്തമായ മുന്നേറ്റം നടത്തേണ്ട സമയത്ത്, ഇത്തരം പ്രസ്താവനകള്‍ ദുരുദ്ദേശപൂര്‍ണ്ണവും പ്രതികൂലവുമായ പ്രചാരങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ്. കാസര്‍ക്കോട് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആസ്ഥാനത്ത് ചേര്‍ന്ന യോഗം എസ് കെ എസ് എസ് എഫ് സംസ്ഥാന ഇസ്തിഖാമ ചെയര്‍മാന്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട് ഉദ്ഘാടനം ചെയ്തു, എസ് കെ എസ് എസ് എഫ് ജില്ല പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന അദ്ധ്യക്ഷനായി ജില്ല ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു , ലഹരിക്കതിരെ വിപുലമായ ക്യാമ്പയിന് നടത്താന്‍ തീരുമാനമായി,ലഹരിയെ തുരത്താം,ജീവിതം തിരുത്താം എന്ന പ്രമേയത്തിലാണ് ക്യാമ്പയിന് നടക്കുകഅധ്യാപകര്‍, എക്‌സൈസ് ഉദ്യോഗസ്ഥന്മാര്‍, നിയമപാലകര്‍ ,മാധ്യമപ്രവര്‍ത്തകര്‍,ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ എന്നിവരെ പങ്കൊടുപ്പിച്ച്പാനല്‍ ടോക്ക് നടത്തും , ഡി അഡിക്ഷന്‍ സെന്ററുമായി കൈകോര്‍ത്ത് ഇബാദിലൂടെ ബോധവല്‍കരണം നടത്തും,ജനപ്രതിനിധികള്‍, മഹല്ല്, മദ്‌റസ, എസ് വൈ എസ്, എസ് ഇ എ ഭാരവാഹികള്‍, അധ്യാപകര്‍, എക്‌സൈസ്, പോലിസ്, മാധ്യമ പ്രവര്‍ത്തകര്‍, സ്ഥാപന പി ടി എ അംഗങ്ങള്‍ എന്നിവരെ പങ്കൊടുപ്പിച്ച് ജന ജാഗ്രത സദസ്സ് നടത്തും , കേഡറ്റ്രൂപീകരിക്കും,മേഖലാതലത്തില്‍ 150 പേരെ പങ്കെടുപ്പിച്ച് കൂട്ടായ്മ ഉണ്ടാക്കും. 30 പേര്‍ക്ക് ഒരു ബറ്റാലിയന്‍ എന്ന നിലക്ക് 5 ബറ്റാലിയനുകളാക്കും, ശാഖ തലങ്ങളില്‍ചെറിയ പെരുന്നാള്‍ ദിവസം പ്രതിജ്ഞ ചെല്ലും , ശാഖ തലങ്ങളില്‍ നാടിന്റെ വ്യതസ്ഥ മേഖലകളെ പങ്കെടുപ്പിച് ജനഗീയ ജാഗ്രത സമിതി ഉണ്ടാകും, കുടുംബകം. എന്ന പേരില്‍കുടുംബ സദസ്സ് സംഘടിപ്പിക്കും അങ്ങനെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനമായി. വിവിധ രാഷ്ട്രീയ സാംസ്‌കാരിക, സംഘടന പ്രതിനിധികളെ പങ്കെടുപ്പിച്ച് സൗഹൃദ ഇഫ്ത്താറും ആരോഗ്യ സെമിനാറും നടത്തും, ഉപസമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ഏപ്രില്‍ 12 ന് മുഴുവന്‍ ഉപസമിതി അംഗങ്ങളുടെയും സംഗമം സംഘടിപ്പിക്കും , നൂറാം വാര്‍ഷികത്തി ഭാഗമായി 100 ഇന കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിന് സ്പൃഷല്‍ എക്‌സിക്യൂട്ടീവ് മീറ്റ് സംഘടിപ്പിക്കും ,ഇ അടുത്ത് മരണപ്പെട്ട് പോയ എം.എ അബ്ദു റഹ്‌മാന്‍ മുസ്ലിയാര്‍ എന്നവര്‍ക്ക് പ്രാര്‍ത്ഥന നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫാറുഖ് ദാരിമി കൊല്ലമ്പാടി , ജില്ല ട്രഷറര്‍ സഈദ് അസ്അദി പുഞ്ചാവി ,വര്‍ക്കിംഗ് സെക്രട്ടറി സിദ്ധീഖ് ബെളിഞ്ചം യുനുസ് ഫൈസി കാക്കടവ് , കബീര്‍ ഫൈസി പെരിങ്കടി ,അബ്ദു റസാഖ് അസ്ഹരി മഞ്ചേശ്വരം , ഇബ്രാഹിം അസ്ഹരി പള്ളങ്കോട് , ജമാല്‍ ദാരിമി ആലംപാടി , അന്‍വര്‍ തുപ്പക്കല്‍ , ഇല്യാസ് ഹുദവി മുഗു , ഉസാം പള്ളങ്കോട് , നാസര്‍ അസ്ഹരി കുഞ്ചത്തൂര്‍ പ്രസംഗിച്ചു