വൈസ് പ്രസിഡണ്ട് കെ.സബീഷ് ബജറ്റ് അവതരിപ്പിച്ചു.
വെള്ളിക്കോത്ത്: ആരോഗ്യ മേഖലയ്ക്കും മാലിന്യ സംസ്‌കരണത്തിനും ഊന്നല്‍ നല്‍കി അജാനൂര്‍ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡണ്ട് കെ. സബീഷ് അവതരിപ്പിച്ചു. ആരോഗ്യ ഗ്രാമം എന്ന പേരില്‍ സമഗ്ര ആരോഗ്യ പദ്ധതി ഉള്‍ക്കൊള്ളുന്ന ബജറ്റില്‍ പദ്ധതിക്കായി 1.5 കോടിയാണ് വകയിരുത്തിയത്. അതി ദാരിദ്ര്യ പട്ടികയില്‍ ഉള്ള കുടുംബങ്ങള്‍ക്കുള്ള ആരോഗ്യ പരിപാടി, ദേശീയ ആരോഗ്യ പദ്ധതികളുടെ ശാക്തീകരണം, ഡയാലിസിസ് രോഗികളുടെ ധനസഹായം, ഡയാലിസിസ് യൂണിറ്റിന്റെ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, ജീവിതശൈലി രോഗ നിയന്ത്രണം, അതിഥി തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ തുടങ്ങിയവയാണ് പദ്ധതിയിലെ പ്രധാന ലക്ഷ്യങ്ങള്‍. ക്ലീന്‍ ഊര് പദ്ധതിക്കായി രണ്ട് ലക്ഷവും വകയിരുത്തി. കാര്‍ഷിക മേഖലയ്ക്കായി ഒരുകോടിയും ക്ഷീരഗ്രാമം പദ്ധതിക്കായി 29.90 ലക്ഷവും വകയിരുത്തി. മീന്‍ വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ‘ഒരു മീന്‍ തോട്ടം പദ്ധതി ‘എന്നിവയും നടപ്പിലാക്കും ടൂറിസം സര്‍ക്യൂട്ട് പദ്ധതിക്കായി 10 ലക്ഷവും വേനല്‍ക്കാല കുടി വെള്ള വിതരണത്തിനായി 10 ലക്ഷവും വകയിരുത്തി. പഞ്ചായത്തിലെ റോഡ് നവീകരണത്തിനായി 3.60 കോടിയും നീക്കിവെച്ചു. വയോജനങ്ങള്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിന് രണ്ട് ലക്ഷവും മരുന്നു വാങ്ങാനായി 5 ലക്ഷവും നീക്കിവെച്ചിട്ടുണ്ട് പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷത വഹിച്ചു. ബജറ്റ് അവതരണം അവതരണത്തിന് ശേഷം നടന്ന ചര്‍ച്ചയില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരും ഉദ്യോഗസ്ഥന്മാരും മറ്റ് പ്രതിനിധികളും പങ്കെടുത്തു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി. ഷൈജു സ്വാഗതം പറഞ്ഞു