രാജപുരം :പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നീണ്ട നൂറ്റിരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് കലവറ ഘോഷയാത്രയും സാംസ്‌കാരിക സമ്മേളനവും നടന്നു. സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആഘോഷകമ്മിറ്റി ചെയര്‍മാന്‍ എന്‍ ബാലചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാരായ ടി കെ നാരായണന്‍ , പ്രസന്ന പ്രസാദ്, പി ശ്രീജ. ബാത്തൂര്‍ കഴകം പ്രസിഡന്റ് ഇ കെ ഷാജി, കള്ളാര്‍ സെന്റ് ജോസഫ് ചര്‍ച്ച് വികാരി ഫാ. ജോസഫ് തറപ്പു തൊട്ടിയില്‍, പരപ്പ ബ്ലോക്ക് മെംബര്‍ അരുണ്‍ രംഗത്ത് മല, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാരായ പി എം കുര്യാക്കോസ്, പ്രിയ ഷാജി, പനത്തടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സുപ്രിയ ശിവദാസ് ,ലത അരവിന്ദന്‍, അഡ്വ. രാധാകൃഷ്ണ ഗൗഡ,പനത്തടി പഞ്ചായത്തംഗങ്ങളായ എന്‍ വിന്‍സെന്റ്, രാധാ സുകുമാരന്‍, കെ കെ വേണുഗോപാല്‍, കെ ജെ ജെയിംസ്, സജിനി മോള്‍ വി, , സൗമ്യ മോള്‍, പ്രിതി കെ എസ് , ദേവസ്ഥാനം പ്രസിഡന്റ് സുകുമാരന്‍ വളപ്പില്‍, ടി ഉണ്ണികൃഷ്ണന്‍, മനോജ് സി കെ പുല്ലുമല ജനറൽ കൺവീനർ കൂക്കൾ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. നാളെ വൈകുന്നേരം 5 മണിക്ക് കോരച്ചന്‍ തെയ്യത്തിന്റെ വെള്ളാട്ടം, രാത്രി 8 മണിക്ക് കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ വെള്ളാട്ടം ബപ്പിടല്‍ ചടങ്ങ്,
രാത്രി 11 മണിക്ക് വിഷ്ണു മൂര്‍ത്തിയുടെ തിടങ്ങല്‍,
11.30 ന് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടം.
23 ന് രാവിലെ 8 മണിക്ക് കോരച്ചന്‍ തെയ്യത്തിന്റെ പുറപ്പാട്, 10.30 ന് കണനാര്‍ കേളന്‍ തെയ്യത്തിന്റെ പുറപ്പാട്, 11 മണി മുതല്‍ അന്ന ദാനം, വൈകുന്നേരം 3 മണിക്ക് വയനാട്ടു കുലവന്‍ തെയ്യത്തിന്റെ പുറപ്പാട് ചൂട്ടെപ്പിക്കല്‍ ചടങ്ങ്. തുടര്‍ന്ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്, രാത്രി 10 മണിക്ക് മറ പിളര്‍ക്കല്‍ ചടങ്ങ് തുടന്ന് കൈവീത്.
