ആശ വര്‍ക്കേഴ്സിന്റെ പ്രശ്നം പരിഹരിക്കാനെന്ന് കള്ളം പറഞ്ഞ് ഡല്‍ഹിക്ക് പോയി അത്താഴവിരുന്നില്‍ പങ്കെടുത്ത ആരോഗ്യമന്ത്രി വീണാജോര്‍ജ് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍.
രാഷ്ട്രീയത്തിലെ സാമാന്യമര്യാദയും സത്യസന്ധതയും വീണാജോര്‍ജ് കാണിക്കണമായിരുന്നു.
ക്യൂബയുടെ സ്ഥാനപതി പോലും പങ്കെടുക്കാത്ത അത്താഴവിരുന്നിലേക്കാണ് ആരോഗ്യമന്ത്രി ഓടിപ്പോയത്.
കേന്ദ്രആരോഗ്യമന്ത്രിയെ കാണാന്‍ പോകുമ്പോള്‍ അദ്ദേഹത്തിന് കൂടിക്കാഴ്ചയ്ക്ക് സമയമുണ്ടോ എന്നത് അന്വേഷിക്കാനെങ്കിലും മുതിരണമായിരുന്നുവെന്നും മുന്‍ കേന്ദ്രമന്ത്രി വിമര്‍ശിച്ചു.
സമരപ്പന്തലില്‍ സന്ദര്‍ശനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സമരത്തെ കരിവാരിതേക്കാനും സമരത്തില്‍ അണിചേര്‍ന്ന സ്ത്രീകളെ അപമാനിക്കാനുമാണ് ഇപ്പോഴും സിപിഎം ശ്രമിക്കുന്നത്.
കേന്ദ്രം ഇന്‍സെന്റീവ് വര്‍ധിപ്പിച്ച ശേഷം കേരളത്തില്‍ ഹോണറേറിയം വര്‍ധിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ വാദം അംഗീകരിക്കാനാവില്ല.
ആശമാര്‍ക്ക് വേതനവര്‍ധന വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയവരാണ് ഇടതുപക്ഷം.
പിണറായി സര്‍ക്കാരിന്റെ വഞ്ചനയ്ക്ക് എതിരെയാണ് ആശമാരുടെ സമരമെന്നും വി.മുരളീധരന്‍ പറഞ്ഞു.