രാജപുരം: പനത്തടി ഗ്രാമപഞ്ചായത്തിന് സ്വന്തം കളിസ്ഥലം ഒരുക്കും. കാര്‍ഷിക സേവന ഉത്പാദന, മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുര്യാക്കോസ് അവതരിപ്പിച്ചു. ദാരിദ്ര്യലഘൂകരണം ലക്ഷ്യ മിട്ട് ഒന്‍പത് കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ലൈഫ് ഭവനപദ്ധതിക്ക് മറ്റ് സര്‍ക്കാര്‍ സഹായമടക്കം 9.5 കോടി രൂപയാണ് വകയിരു ത്തിയിരിക്കുന്നത്. കാര്‍ഷിക മേഖലയുടെ വികസനത്തിനായി 43.32 ലക്ഷം രൂപയും നിക്കി വെച്ചിട്ടുണ്ട്.
പശ്ചാത്തല സൗകര്യമൊ രുക്കുന്നതിന്റെ ഭാഗമായുള്ള റോഡ് നവീകരണത്തിന് 2.06 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. വയോജനക്ഷേമം, ശിശു-വനിതാക്ഷേമം, വിദ്യാഭ്യാസം, റോഡ് ഇതര ആസ്തി സംരക്ഷണം തുടങ്ങിയമേഖലകള്‍ക്കും തുക വകയിരു ത്തിയിട്ടുണ്ട്. മുന്‍ ബാക്കി തുകയായ 68,34,077 രൂപ ഉള്‍പ്പെടെ 40,84,19,077 രൂപ വരവും 40,57,01,450 രൂപ ചെലവും 27,17,627 രൂപ മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി എം വിജയകുമാര്‍ സ്വാഗതവും, അക്കൗണ്ടന്റ് സുബിന്‍ നന്ദിയും പറഞ്ഞു.