രാജപുരം : കളിസ്ഥലം നിര്‍മിക്കാനുള്ള സ്ഥലം പനത്തടി പഞ്ചായത്ത് ഭരണസമിതി ഏറ്റെടുത്തു. 2024-25 വാര്‍ഷിക പദ്ധതിയില്‍ കളിസ്ഥലം നിര്‍മിക്കാനുള്ള സ്ഥലത്തിനായി 40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. ഈ തുക ഉപയോഗിച്ച് പഞ്ചായത്തിലെ ബളാംതോട് ടൗണിന് സമീപം 2 ഏക്കര്‍ 10 സെന്റ് സ്ഥലമാണ് ഏറ്റെടുത്തത്. പനത്തടിയില്‍ കായിക വിനോദത്തിനാവശ്യമായ സ്ഥല സൗകര്യങ്ങളില്ലാത്ത അവസ്ഥയായിരുന്നു.
പഞ്ചായത്ത് കേരളോത്സവം നടത്താനുള്ള സ്ഥലം പോലും ഇല്ലാത്ത സ്ഥിതിയാണ്. സ്ഥലം ഉടമ സുനില്‍കുമാറില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് സ്ഥലത്തിന്റെ രേഖ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് പി എം. കുര്യാക്കോസ്, സ്ഥിരം സമിതി അധ്യക്ഷരായ ലത അരവിന്ദ്, രാധാകൃഷ്ണ ഗൗഡ, സുപ്രിയ ശിവദാസ്, പഞ്ചായത്തംഗങ്ങളായ ബി സജിനി മോള്‍, പി കെ സൗമ്യ മോള്‍, കെ എസ് പ്രീതി, എന്‍ മഞ്ജുഷ, കെ കെ വേണുഗോപാല്‍, അസുത്രണ സമിതി അംഗം പി രഘുനാഥ്, പത്മനാഭന്‍ കണ്ണോത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.