രാജപുരം : ബാത്തൂര്‍ ശ്രീ ഭഗവതി ക്ഷേത്ര കഴകം പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നീണ്ട നൂറ്റിരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവം മാര്‍ച്ച് 21 , 22 , 23 തിയ്യതികളില്‍ നടക്കും. 21 ന് കലവറ നിറയ്ക്കല്‍
രാവിലെ 11 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും.
ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എന്‍ ബാലചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിക്കും. വിരാജ് പേട്ട എംഎല്‍എ പൊന്നണ്ണ എ എസ് വിശിഷ്ടാതിഥിയാകും, രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി, ഇ ചന്ദ്രശേഖരന്‍ എം എല്‍ എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷണന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 22 ന് വൈകുന്നേരം 5 മണിക്ക് കോരച്ചന്‍ തെയ്യത്തിന്റെ വെള്ളാട്ടം, രാത്രി 8 മണിക്ക് കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ വെള്ളാട്ടം ബപ്പിടല്‍ ചടങ്ങ്, രാത്രി 11 മണിക്ക് വിഷ്ണു മൂര്‍ത്തിയുടെ തിടങ്ങല്‍, 11.30 ന് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടം.
23 ന് രാവിലെ 8 മണിക്ക് കോരച്ചന്‍ തെയ്യത്തിന്റെ പുറപ്പാട്, 10.30 ന് കണനാര്‍ കേളന്‍ തെയ്യത്തിന്റെ പുറപ്പാട്, 11 മണി മുതല്‍ അന്ന ദാനം, വൈകുന്നേരം 3 മണിക്ക് വയനാട്ടു കുലവന്‍ തെയ്യത്തിന്റെ പുറപ്പാട് ചൂട്ടെപ്പിക്കല്‍ ചടങ്ങ്. തുടര്‍ന്ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്, രാത്രി 10 മണിക്ക് മറ പിളര്‍ക്കല്‍ ചടങ്ങ് തുടന്ന് കൈവീത്.