രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിന്റെ വയോജന സംഗമം സഹര്‍ഷം എരുമക്കുളത്ത് കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. ആടിയും പാടിയും തലമുറകളുടെ കഥ പറഞ്ഞും സന്തോഷകരമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച വയോജന സംഗമത്തില്‍ വാര്‍ഡ് മെമ്പര്‍ പി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം പി വി ശ്രീലത, അഞ്ചാം വാര്‍ഡ് മെമ്പര്‍ സൂര്യ ഗോപാലന്‍, പഞ്ചായത്ത് റിസോഴ്‌സ് പേഴ്‌സന്‍ കെ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കണ്‍വീനര്‍ പി ഗോവിന്ദന്‍ സ്വാഗതവും വിദ്യ വേണുഗോപാല്‍ നന്ദിയും പറഞ്ഞു.