റമളാന്‍: ആത്മീയ ഉണര്‍വിന്റെ മാസമെന്ന് : അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി
കാസര്‍കോട്: റമളാന്‍ സഹനം സമര്‍പ്പണം എന്നീ പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച റമളാന്‍ പ്രഭാഷണത്തിന് അണങ്കൂര്‍ ജംഗ്ഷനില്‍ പ്രൗഡ തുടക്കം ഇന്നലെ രാവിലെ 9 മണിക്ക് ആരംഭിച്ച പരിപാടി കാസര്‍കോട് സംയുക്ത ജമാഅത്ത് നാഇബ് ഖാസിയും സമസ്ത ജം ഇയ്യത്തുല്‍ ഖുതുബാഅ ജില്ല പ്രസിഡന്റുമായ അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി ഉദ്ഘാടനം ചെയ്തു, പുണ്യങ്ങളുടെ പൂക്കാലമായ റമളാന്‍ മാസത്തില്‍ ആത്മീയ മുന്നേറ്റത്തിനായി മനസ്സിനെ സ്വയം പാകപ്പെടുത്തേണ്ടത് നിര്‍ബന്ധമാണെന്ന് ന് അഭിപ്രായപ്പെട്ടു. .നാവിനെ സൂക്ഷിക്കാനും, ആരാധന കര്‍മ്മങ്ങള്‍ മടിയില്ലാതെ ചെയ്യാനും, സ്വയം പാകപ്പെടുത്തിയ മനസ്സുമായി റമളാന്‍ സുകൃതം അനുഭവിക്കാനും ആഹ്വാനം ചെയ്തു. റമളാന്‍ രഹ്‌മത്തും, മഗ്ഫിറത്തും, നരക മോചന മാസമണന്നും,ഈ അവസരം ഉപയോഗപ്പെടുത്തി ആത്മീയ ഉണര്‍വ് വര്‍ദ്ധിപ്പിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗംഫാറൂഖ് ദാരിമി കൊല്ലമ്പാടി ആമുഖ പ്രഭാഷണം നടത്തി , ജില്ല പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന അദ്ധ്യക്ഷനായി ജില്ല ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു , റമളാന്‍ ക്വിസ് പേപ്പര്‍ സമസ്ത മദ്രസ മാനേജ് മെന്റ് ജില്ല വൈസ് പ്രസിഡണ്ട് ബേര്‍ക്ക അബ്ദുള്ള കുഞ്ഞി ഹാജി , സലീം അക്കരക്ക് നല്‍കി നിര്‍വ്വഹിച്ചു , കിന്നിംഗാര്‍ ശംസുല്‍ ഉലമ ഇസ്ലാമിക് സെന്റര്‍ ഉദ്ഘാടന പോസ്റ്റര്‍ പ്രകാശനം മജീദ് ബാഖവി കൊടുവള്ളി , കണ്ടത്തില്‍ മുഹമ്മദ് കുഞ്ഞി ഹാജിക്ക് നല്‍കി നിര്‍വ്വഹിച്ചു , സ്വാഗത സംഘ ചെയര്‍മാന്‍ സത്താര്‍ ഹാജി അണങ്കൂര്‍ , ജനറല്‍ കണ്‍വീനര്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട് , ട്രഷറര്‍ മുഹമ്മദ് കുഞ്ഞി തുരുത്തി , , എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന,എസ് എം എഫ് ജില്ലാ ജനറല്‍ സെക്രട്ടറി എം.എച്ച് മഹ്‌മൂദ് ഹാജി ചെങ്കള , സമസ്ത മദ്രസ മാനേജ് മെന്റ് ജില്ല ജനറല്‍ സെക്രട്ടറി റഷീദ് മാസ്റ്റര്‍ ബെളിഞ്ചം , അബൂബക്കര്‍ സാലൂദ് നിസാമി , ഹാരിസ് ദാരിമി ബെദിര , എം.എച്ച് അഷ്‌റഫ് ചെങ്കള , സി. എ അബ്ദുല്ല കുഞ്ഞിഹാജി ചാല , യു സഹദ് ഹാജി ഉളിയത്തടുക്ക ,അബ്ദുല്ല ചാല ,ഫൈസല്‍ പച്ചക്കാട്, ,ജലീല്‍ അണങ്കൂര്‍, അബ്ദുല്ല ഹാജി ബെദിര ,അബൂബക്കര്‍ തങ്ങള്‍, സയ്യിദ് യാസര്‍ തങ്ങള്‍ ജമലുലൈ ലി പടന്നക്കാട് ,സിദ്ധീഖ് ബെളിഞ്ചം,അബ്ദുല്ല യമാനി ,ഇബ്രാഹിം അസ്ഹരി,ജമാല്‍ ദാരിമി,ഹാഫിള് റാഷിദ് ഫൈസി, ലത്തീഫ് മൗലവി ചെര്‍ക്കളലത്വീഫ് അസ്‌നവി ‘സ്വാലിഹ് ഹുദവി, അബ്ദു റസാഖ് ദാരിമി , അബൂബക്കര്‍ തുരുത്തി ,പൂരണം അബ്ദുല്‍ ഖാദര്‍ ഹാജിഹമീദ് ചേരങ്കൈ,മുഹമ്മദ് മദനി കോപ്പ,ഇഖ്ബാല്‍ മൗലവിഖാസിം ഫൈസി,മുനീര്‍ ഫൈസി ,ഹമീദ് ഫൈസി പൊവ്വല്‍,അഷ്‌റഫ് ഫൈസി കിന്നിംഗാര്‍ ,സലാം മൗലവി ചുടുവളപ്പില്‍ഉനൈസ് ആരിക്കാടി,റൗഫ് ഉദുമ , കന്തല്‍ ദാരിമി,റസാഖ് ഹാജി , ലത്തീഫ് മൗലവി ചെര്‍ക്കള , ആദം ദാരിമി , സുഹൈല്‍ എ.ബി ചേരൂര്‍ , സജീര്‍ ബെദിര , മു ആദ് ദാരിമി , അബ്ദുല്ല മൗലവി , അസീസ് ആലൂര്‍ , സമീര്‍ അസ്ഹരി , തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു, ഇന്ന് നടക്കുന്ന രണ്ടാം ദിന പരിപാടി എസ് കെ എസ് എസ് എഫ് മുന്‍ സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്യും , സ്വാഗത സംഘ ട്രഷറര്‍ മുഹമ്മദ് കുഞ്ഞി തുരുത്തി അദ്ധ്യക്ഷനാകും ,സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട് ആമുഖ പ്രഭാഷണം നടത്തും , ജില്ല ട്രഷറര്‍ സഈദ് അസ്അ അ ദി സ്വാഗതം പറയും , സമസ്തമദ്രസ മാനേജ് മെന്റ് ജില്ലാ ട്രഷറര്‍ സി.എം അബ്ദുല്‍ ഖാദര്‍ ഹാജി മുഖ്യാതിധിയാവും , നാളെ സമാപന സംഗമവും മജ്‌ലിസുന്നൂറും നടക്കും മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദു സലാം ദാരിമി ആലംപാടി , എം.എസ് തങ്ങള്‍ മദനി ഓലമുണ്ട , താജുദ്ധീന്‍ ദാരിമി പടന്ന നേതൃത്യം നല്‍കും , അബ്ദു റസാഖ് അബ്‌റരി മുഖ്യ പ്രഭാഷണം നടത്തും , മുനീര്‍ ഹാജി കമ്പാര്‍ , പാദൂര്‍ ഷാനവാസ് മുഖ്യാതിഥി യാവും സമസ്ത പോഷക സംഘടന സംസ്ഥാന ജില്ല നേതാക്കള്‍ ആത്മിയ സംഗമത്തില്‍ സംബന്ധിക്കും