തൃശൂര്‍: തൃശൂരില്‍ റെയില്‍വെ സ്റ്റേഷന് സമീപമുള്ള ട്രാക്കില്‍ തടികൊണ്ടുള്ള തൂണ്‍ കയറ്റി വെച്ച പ്രതി പിടിയില്‍. തമിഴ്‌നാട് സ്വദേശി ഹരി (38) ആണ് പിടിയിലായത്. റെയില്‍വെ സ്റ്റേഷനില്‍ നിന്ന് 100 മീറ്റര്‍ അകലെ എറണാകുളം ഭാഗത്തേക്ക് പോകുന്ന ട്രാക്കിലാണ് തൂണ്‍ കയറ്റി വെച്ചത്. ചരക്ക് ട്രെയിന്‍ തട്ടി തൂണ്‍ തെറിച്ചു പോവുകയായിരുന്നു.
പ്രതി ലഹരിക്ക് അടിമയാണെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. റെയില്‍വെ ട്രാക്കില്‍ ഇരുമ്പ് തൂണ്‍ കയറ്റിവച്ചാണ് ഇയാള്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം നടത്തിയത്. അതേസമയം ചരക്ക് ട്രെയിന്റെ ലോക്കോ പൈലറ്റാണ് മരത്തടിയില്‍ ട്രെയിന്‍ കയറിയെന്ന രീതിയില്‍ വിവരം റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിച്ചത്. പിന്നീട് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.