നിക്ഷയ് ഷിവിര്‍ -100 ദിന കര്‍മ പരിപാടിയുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവ സംയുക്തമായി ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ പ്രദര്‍ശപ്പിക്കാനായി പുറത്തിറക്കിയ ക്ഷയ രോഗ ബോധവല്‍ക്കരണ പോസ്റ്റര്‍ പ്രകാശനം കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു.
കാസര്‍കോട് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യാ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എസ്.എന്‍ സരിത, എ.ഡി.എം പി. അഖില്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.വി രാംദാസ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സച്ചിന്‍ സെല്‍വ്, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. ആരതി രഞ്ജിത് എന്നിവര്‍ പങ്കെടുത്തു.