ടര്‍ഫ് ഗ്രൗണ്ടുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോലീസിന്റെ കര്‍ശന നിയന്ത്രണം

വൈകിട്ട് ഏഴിന് ശേഷം 18ന് താഴെ പ്രായമുള്ളവര്‍ ടര്‍ഫ് ഗ്രൗണ്ടുകളില്‍ കളിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഹോസ്ദുര്‍ഗ് പോലീസ്. രാത്രി കാലങ്ങളില്‍ ടര്‍ഫ് ഗ്രൗണ്ടുകളില്‍ കളിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളെ ലഹരി മാഫിയ ദുരുപയോഗം ചെയ്യാനുള്ള സാഹചര്യം മുന്‍നിര്‍ത്തി ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍ ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ വിളിച്ചു ചേര്‍ത്ത ടര്‍ഫ് ഗ്രൗണ്ട് ഉടമകളുടെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈന്‍ സംസാരിച്ചു. ജനമൈത്രി ബീറ്റ് ഓഫീസര്‍ മാരായ കെ.രഞ്ജിത്ത് കുമാര്‍, ടി.വി.പ്രമോദ് എന്നിവര്‍ പങ്കെടുത്തു. ക്രിസ്തുമസ് അവധിക്ക് സ്‌കൂള്‍ അടക്കുന്നത് മുന്‍നിര്‍ത്തി രാത്രികാലങ്ങളില്‍ നിരീക്ഷണം ശക്തമാക്കുന്നതിനും കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.

No photo description available.

Like

Comment

Share

Leave a Reply

Your email address will not be published. Required fields are marked *