കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ നടന്നു.

കാഞ്ഞങ്ങാട്: നവ കേരളത്തിനായി ജനകീയാസൂത്രണം എന്ന ആശയത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് 2022- 27 പതിനാലാം പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി വികസന സെമിനാര്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് രജത ജൂബിലി ഹാളില്‍ നടന്ന വികസന സെമിനാര്‍ സി. എച്ച്. കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ എല്ലാ ഘടക സ്ഥാപനങ്ങളും ഹരിത ഓഫീസുകളായി പ്രഖ്യാപിക്കുന്ന ചടങ്ങും ഇതോടൊപ്പം എം.എല്‍.എ നിര്‍വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.അബ്ദുള്‍ റഹിമാന്‍ കരട് പദ്ധതി രേഖ അവതരണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് മാരായ എസ്. പ്രീത, പി. ലക്ഷ്മി എം. കുമാരന്‍, എല്‍. എസ്. ജി.ഡി.ജോയിന്റ് ഡയറക്ടര്‍ ജി. സുധാകരന്‍,ബ്ലാക്ക് പഞ്ചായത്ത് മെമ്പര്‍ എം. കെ. ബാബുരാജ് എന്നിവര്‍ സംസാരിച്ചു. ഗ്രൂപ്പ് ചര്‍ച്ച,അവതരണം എന്നിവയ്ക്ക് ശേഷം പദ്ധതി ക്രോഡീകരണവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. വി. ശ്രീലത സ്വാഗതവും സെക്രട്ടറി എസ്. ഹരികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *