പെരിയ: നിര്‍മാണതൊഴിലാളിയൂണിയന്‍ (സി. ഐ. ടി.യു )ചെങ്കല്‍ തൊഴിലാളി പെരിയ മേഖലകമ്മിറ്റി, മെമ്പര്‍ഷിപ്പ് ക്യാമ്പയിനുംതൊഴിലാളിസംഗമവും പെരിയയിലെ ബ്ലോക്ക് പഞ്ചായത്ത്ഹാളില്‍വച്ചു നടന്നു. നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി മണി മോഹന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ പെരിയ മേഖലാ കമ്മിറ്റി പ്രസിഡണ്ട് ബാബു വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ വെച്ച് കവി വിനു വേലാശ്വരത്തെ ചെങ്കല്‍ തൊഴിലാളി യൂണിയന്‍ പെരിയ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിഐടിയു കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ. വി. രാഘവന്‍ ആദരിക്കുകയും ചെയ്തു. നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി പി. ദാമോദരന്‍ മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങി. സി.ഐ.ടി.യു കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ. വി. രാഘവന്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ചെങ്കല്‍ തൊഴിലാളി യൂണിയന്‍ പെരിയ മേഖല കമ്മിറ്റി സെക്രട്ടറി പി. തമ്പാന്‍ ഉപ്പിലിക്കൈ സ്വാഗതവും ചെങ്കല്‍ തൊഴിലാളി യൂണിയന്‍ പെരിയ മേഖലകമ്മിറ്റി ട്രഷറര്‍ ഷിജു പാണംതോട്‌നന്ദിയും. പറഞ്ഞു.