രാജപുരം : മലയോര മേഖലയിലെ പ്രധാന റോഡായ രാജപുരം-ബളാല്‍ റോഡ് പി ഡബ്ലു ഡി എറ്റെടുത്ത് നവീകരിക്കണമെന്നും, പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രമായ പൂടംകല്ലില്‍ മാവേലി സ്റ്റോര്‍ അനുവദിക്കണമെന്നും സി.പി.ഐ രാജപുരം ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമ്മേളനം സി.പി.ഐ വെള്ളരിക്കുണ്ട് മണ്ഡലം എക്‌സിക്യൂട്ടീവ് അംഗം ഭൂപേഷ് ബാനം ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പാര്‍ട്ടി അംഗം സഖാവ് ജോയി കുരിശുമുട്ടില്‍ പതാക ഉയര്‍ത്തി. പ്രവര്‍ത്തന റിപ്പോര്‍ട്ട് ബ്രാഞ്ച് സെക്രട്ടറി സുനില്‍കുമാര്‍ അവതരിപ്പിച്ചു.ജോസ് ആണ്ടൂമ്യാലില്‍ അദ്ധ്യക്ഷത വഹിച്ചു. രക്തസാക്ഷി പ്രമേയം ജയശ്രി ശശിയും, അനുശോചന പ്രമേയം കെ എസ് ബിജുവും അവതരിപ്പിച്ചു.
കള്ളാര്‍ ലോക്കല്‍ സെക്രട്ടറി ബി. രത്‌നാകരന്‍ നമ്പ്യാര്‍ സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ കൗണ്‍സില്‍ അംഗം എ രാഘവന്‍ , ലോക്കല്‍ കമ്മറ്റി അംഗം ഒ.ജെ രാജു എന്നിവര്‍ സംസാരിച്ചു.സുനില്‍കുമാറിനെ ബ്രാഞ്ച് സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു.