നിരവധി വീടുകളും ആരാധനാലയങ്ങളും സ്‌കൂളുകളും മദ്രസകളും അടുത്തുള്ള കോട്ടപ്പുറം തീരദേശത്തു ബിയര്‍ പാര്‍ലര്‍ തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സര്‍ക്കാരിനോട് കോട്ടപ്പുറം ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ആവിശ്യപെട്ടു. അല്ലാത്തപക്ഷം മുഴുവന്‍ ജനങ്ങളെയും മറ്റു സംഘടനകളുമായി കൈ കോര്‍ത്ത് സമര രംഗത്ത് ഇറങ്ങുമെന്ന് യോഗം അഭിപ്രായപെട്ടു. റംസാനില്‍ വിപുലമായ രീതിയില്‍ റിലീഫ് പ്രവര്‍ത്തനം നടത്താനും തീരുമാനിച്ചു. യോഗം എന്‍ പി മുഹമ്മദ് കുഞ്ഞി ഹാജിയുടെ അധ്യക്ഷതയില്‍ മുനിസിപ്പല്‍ പ്രസിഡന്റ് ഇ എം കുട്ടി ഹാജി ഉല്‍ഘടനം ചെയ്തു. യോഗത്തില്‍ മണ്ഡലം വൈസ് പ്രസിഡന്റ് റഫീഖ് കോട്ടപ്പുറം, കെ പി കമാല്‍, കുഞ്ഞുട്ടി ഹാജി പടന്ന, പുഴക്കര റഹീം. പി ഇസ്മയില്‍, കെ പി ഷാഹി, ശാഹുല്‍ ഹമീദ്, പി പി സി മഹമൂദ്, പെരുമ്പ മുഹമ്മദ് സംസാരിച്ചു