രാജപുരം: കോടോം ബേളൂര്‍ പഞ്ചായത്ത് അയറോട്ട് 5-ാം വാര്‍ഡില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും കോടോം ബേളൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെയുമുള്ള ജനവികാരമായിരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ പറഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ഥി സുനു രാജേഷിന്റെ വിജയത്തിനായി നടന്ന കുടുംബയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോടോം ബേളൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി ബാലകൃഷ്ണന്‍ ബാലൂര്‍ അധ്യക്ഷത വഹിച്ചു.ഡിസിസി വൈസ് പ്രസിഡന്റ് ബി. പി പ്രദീപ് കുമാര്‍, മധുസൂദനന്‍ ബാലൂര്‍, പി.യു മുരളീധരന്‍ നായര്‍, പി. എ ആലി, സോമി മാത്യു, സുനു രാജേഷ്, മുരളി പനങ്ങാട്, സജി പ്ലാച്ചേരിപ്പുറത്ത്, കെ സി ജിജോമോന്‍, വിനോദ് ജോസഫ്, ആന്‍സി ജോസഫ്, അഡ്വ.ഷീജ, ജിനി ബിനോയ് തുടങ്ങിയവര്‍സംസാരിച്ചു.