കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് പതിനൊന്നാം വാര്‍ഡ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി

രാജപുരം: കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പതിന്നൊന്നാം വാര്‍ഡ് കമ്മിറ്റിയുടെ മഹാത്മാഗാന്ധി കുടുംബ സംഗമം ഡിസിസി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡണ്ട് അലക്‌സാണ്ടര്‍ അധ്യക്ഷത വഹിച്ചു. കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം എം സൈമണ്‍ , ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിമാരായ വി.കെ ബാലകൃഷ്ണന്‍, സുരേഷ് കൂക്കള്‍, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍സെക്രട്ടറി വിനോദ് കപ്പിത്താന്‍, പഞ്ചായത്തംഗം അജിത്ത് കുമാര്‍ ബി , എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം രേഖ സി സ്വാഗതവും വാര്‍ഡ് ട്രഷറര്‍ എം കുഞ്ഞിരാമന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *