കപ്പല്‍ ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ കോഴ്‌സ്: ഉപ്പളയില്‍ 17 ന് തുടക്കം

പാലക്കുന്ന് : മര്‍ച്ചന്റ് നേവി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ബേസിക് കമ്പ്യൂട്ടര്‍ പരിശീലന കോഴ്‌സ് തുടങ്ങുന്നു. ‘പുതിയ കഴിവുകള്‍ വികസിപ്പിക്കുന്ന’ സംരംഭത്തിന്റെ തുടക്കമായി ജീവനക്കാരുടെ സംഘടനയായ നുസിയുടെ ജില്ലാ ഘടകമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ആദ്യ ബാച്ച് ഉപ്പളയില്‍ 17 ന് ആരംഭിക്കും. ഉപ്പള ബി എസ് എസ് കോളജില്‍ ദിവസം രണ്ട് മണിക്കൂര്‍ വീതം 10 ദിവസം നീളുന്ന കോഴ്‌സിന് മൂന്ന് ബാച്ചുകള്‍ ഉണ്ടാകുമെന്നും തുടര്‍ മാസങ്ങളില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലും ഈ കോഴ്‌സ് സംഘടിപ്പിക്കുമെന്നും നുസി ജില്ലാ പ്രതിനിധി പ്രജിത അനൂപ് അറിയിച്ചു.

വിവരങ്ങള്‍ക്ക് നുസിയുടെ ബ്രാഞ്ച് ഓഫീസുമായി ബന്ധപ്പെടുക- 8089673188

Leave a Reply

Your email address will not be published. Required fields are marked *