രാജപുരം: സി പി എം ഭരിക്കുന്ന ഉദയപുരം വനിതാ സര്‍വീസ് സഹകരണ സംഘത്തില്‍ നടന്ന 46 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേടില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവപ്പെട്ട് കോടോം ബേളൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉദയപുരം വനിതാ സര്‍വീസ് സഹകരണ സംഘത്തിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി വി സുരേഷ് ഉദ്ഘാടനം ചെയ്തു. ബളാല്‍ ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍, സോമി മാത്യു, പഞ്ചാത്തംഗങ്ങളായ അഡ്വ. ഷീജ പി, ആന്‍സി ജോസഫ്, ജിനി ബിനോയി, നേതാക്കളായ രാജന്‍ അരീക്കര, കൃഷ്ണന്‍ വള്ളി വളപ്പ്, രവി നമ്പിയാര്‍, ഗോപാലന്‍ ഒടയംചാല്‍,വിനോദ് നായ്ക്കയം, സജി പ്ലാച്ചേരിപ്പുറത്ത്, ചന്ദ്രന്‍ അടുക്കം, ബാലന്‍ കോടോത്ത്, ജിജോമോന്‍ കെ സി, ജെയിന്‍ ചുള്ളിക്കര, ഷിന്റോ ചുള്ളിക്കര, രാജേഷ് പാണാംകോട്, ജിബിന്‍ ജെയിംസ്, സുനു രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.