ഉദുമ : പാലക്കുന്ന് കഴകം ഉദുമ കുറുക്കന്‍കുന്ന് തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ടിന്റെ കലവറയുടെ സ്ഥാന നിര്‍ണയം കുറിക്കല്‍ ചടങ്ങ് നടന്നു. കുഞ്ഞിരാമന്‍ ആചാരിയാണ് നേതൃത്വം വഹിച്ചത്. പാലക്കുന്ന് ക്ഷേത്ര ആചാര സ്ഥാനികര്‍, ക്ഷേത്ര ഭരണ സമിതി, ആഘോഷ കമ്മിറ്റി, തറവാട് കമ്മിറ്റി, പ്രാദേശിക സമിതി ഭാരവാഹികളും അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു. ഏപ്രില്‍ 29,30, മെയ് ഒന്ന് തീയതികളിലാണ് തെയ്യംകെട്ട്. മാര്‍ച്ച് 30ന് കൂവം അളക്കും.