തൃക്കണ്ണാട് : തൃക്കണ്ണാട് ത്രയംബകേശ്വര ഭഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ച് പ്രവര്‍ത്തിച്ച തൃക്കണ്ണാട് ക്ഷേത്ര ഉത്സവ ആഘോഷ യുഎഇ കമ്മറ്റി പിരിച്ചുവിട്ടു. സപ്താഹ കമ്മറ്റി കണ്‍വീനര്‍ എ.വി കുമാരന്‍ അധ്യക്ഷനായി. പ്രസിഡന്റ് രാജേന്ദന്‍ മലാംകുന്ന്, സെക്രട്ടറി സുനില്‍ അരളിക്കട്ട, ഖജാന്‍ജി മുരളി പുത്യക്കോടി, ബാബു ദിവാകരന്‍, കുഞ്ഞികൃഷ്ണന്‍ചീമേനി, രാജേഷ് അങ്കക്കളരി, പ്രവിരാജ് ഉദുമ, കുഞ്ഞിക്കോരന്‍ ഏവീസ്, ചന്ദ്രന്‍ വടക്കേവീട്,സതീശന്‍ വടക്കേവീട്, അശോകന്‍ കളത്തില്‍, രാഘവന്‍ ഉദുമ, രാധാകൃഷ്ണന്‍ കരിപ്പോടി, പ്രതി തൃക്കണ്ണാട് എന്നിവര്‍ പ്രസംഗിച്ചു. തൃക്കണ്ണാട് സപ്താഹ കമ്മറ്റിയെ യോഗം അഭിനന്ദിച്ചു.