സേഫ് ഇന്റര്‍നെറ്റ് ഡേയുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്ക് ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കാസര്‍കോട് സൈബര്‍ സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ പി.കെ അജിത്ത് ക്ലാസ് എടുത്തു. എന്‍.ഐ.സി ജില്ലാ ഓഫീസര്‍ കെ. ലീന ആമുഖ ഭാഷണം നടത്തി. സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ പങ്കെടുത്തു. എല്ലാ വര്‍ഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് സേഫ് ഇന്റര്‍നെറ്റ് ഡേ ആയി ആചരിക്കുന്നത്.