കോളത്തൂര്‍: ശഹബാന്‍ പതിനഞ്ചാം രാവിലെ ബറാഅത്ത് രാത്രി വളരെ പുണ്യമുള്ള രാത്രിയാണെന്നും അതിന്റെ മഹത്വം കൈ വിടരുതെന്നും മുനമ്പം ജമാ അത്ത് ഖതീബ് അഷ്റഫ് സുഹ്‌രി പരപ്പ പറഞ്ഞു. പരിശുദ്ധ പുണ്യ റമളാന്‍ വരാനിരിക്കെ ആത്മീയ ചെയ്തന്യത്തിലൂടെ.. ഹൃദയം ശുദ്ധീകരിച്ച് റമളാന്‍ മാസത്തെ വരവേല്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുനമ്പം ജുമാ മസ്ജിദില്‍ മസാന്ത അസ്മാഉല്‍ ബദര്‍ മജ്‌ലിസില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ ഉമറുല്‍ ഫാറൂഖ് ഫാളിലി, അബൂബക്കര്‍ സഖാഫി, അഷ്റഫ് ഹാജി, മുനീര്‍ ഫ്‌ലാഷ്, ഹമീദ് എംഎആര്‍, മുഹമ്മദ് കുഞ്ഞി, എറമു തുടങ്ങിയവര്‍ സംബന്ധിച്ചു.