രാജപുരം: ബളാല്‍ ഭഗവതി ക്ഷേത്ര അഷ്ഠ ബന്ധ നവീകരണ കലശത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ സമ്മാനപദ്ധതിയില്‍ ഒന്നാം സമ്മാനത്തിന് കുണ്ടംകുഴി സ്വദേശി ജയന്‍ കക്കൊത്തമ്മ അര്‍ഹനായി.
ഒന്നാം സമ്മാനര്‍ഹന്‍ ക്ഷേത്രത്തില്‍ എത്തി ടിക്കറ്റ് ക്ഷേത്ര പ്രസിഡന്റ് വി രാമചന്ദ്രന്‍ നായര്‍ക്ക് കൈമാറി. ക്ഷേത്ര യു എ ഇ കമ്മിറ്റി, ആഘോഷകമ്മിറ്റി ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റ ചടങ്ങ്. പൊതുവേദിയില്‍ ഇലക്ട്രോണിക് ഡിജിറ്റല്‍ സംബ്രാദായത്തിലാണ് നറുക്കെടുപ്പ് പൂര്‍ത്തിയാക്കിയത്.
രണ്ടാം സമ്മാനം ഫ്രിഡ്ജ് ബിനു കെ ജിയും ,മൂന്നാം സമ്മാനം സ്മാര്‍ട്ട് ടി വി അരുന്ധതി രാജേഷും, നാലാം സമ്മാനം സ്മാര്‍ട്ട് ഫോണ്‍ വി സി വിജയന്‍ വെങ്ങരയും അഞ്ചാം സമ്മാനം ഗിഫ്റ്റ് വൗച്ചര്‍ സുനിത മധുസൂദനന്‍ മുണ്ടാത്തും, ആറാം സമ്മാനം മിക്‌സി രജനി കാലിച്ചാമരവും അര്‍ഹരായി. കൂടാതെ 10 പ്രോത്സാഹന സമ്മാനങ്ങള്‍ക്ക് താഴെ പറയുന്ന ടിക്കറ്റ് നമ്പറുകള്‍: 1834,4386,4114,7764,7239,10452,
10735,11899,13330,14330.