രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് 2024- 25 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ്ഗ മേഖലയിലെ ഒന്നാം ക്ലാസ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും വിതരണം ചെയ്തു. വിതരണോദ്ഘടനം കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന്‍ നിര്‍വ്വഹിച്ചു. ഒമ്പതാം വാര്‍ഡ് മെമ്പര്‍ ലീലാ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക കൊച്ചു റാണി സ്വാഗതവും ഭരണസമിതി അംഗം അജിത് കുമാര്‍ നന്ദിയും പറഞ്ഞു.കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം ക്ലാസില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ആണ് ഈ പദ്ധതി നടപ്പാക്കുന്നത്.