വോട്ടര്‍പട്ടിക ശുദ്ധീകരണത്തിന് കളക്ടറുടെ ചേമ്പറില്‍ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. വോട്ടര്‍ പട്ടികശുദ്ധീകരണത്തിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം മാര്‍ച്ച് മൂന്നിന് ജില്ലയില്‍ നടത്തിയ ഇലക്ഷന്‍ ഗ്രാമസഭ മാതൃകയാക്കി മറ്റു ജില്ലകളിലും ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെയും ബൂത്ത് ലെവല്‍ ഏജന്റ് മാരുടെയും യോഗം ചേരുന്നതിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയ വിവരം ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. മാര്‍ച്ച് രണ്ടിന് ഇലക്ഷന്‍ ഗ്രാമസഭ സംഘടിപ്പിക്കുന്നതിന് നിര്‍ദ്ദേശിച്ചു. പ്രായോഗിക തടസ്സങ്ങള്‍ ഇല്ലെങ്കില്‍ രണ്ടിന് ഗ്രാമസഭ നടത്തും.
ബൂത്ത് ലെവല്‍ ഏജന്റ്മാരുടെ നിയമനം ഫെബ്രുവരി 12ന് മുമ്പായി പൂര്‍ത്തീകരിച്ച് ഇലക്ടറല്‍ രജിസ്ട്രര്‍ ഓഫിസര്‍മാരെ അറിയിക്കുന്നതിന് തീരുമാനിച്ചു.
കാസര്‍കോട് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ നേതൃത്വം നല്‍കി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടത്തിയ ഇലക്ഷന്‍ ഗ്രാമസഭയുടെ മാതൃകയില്‍ സംസ്ഥാനത്തൊട്ടാകെ ബൂത്ത് ലെവല്‍ ഓഫീസര്‍ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ എന്നിവരുടെ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്ത് വോട്ടര്‍ പട്ടികയിലെ അര്‍ഹരെ മാത്രം നിലനിര്‍ത്തുന്ന പരിപാടി ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
രാഷ്ട്രീയകക്ഷി പ്രതിനിധികളായ എം കുഞ്ഞമ്പു നമ്പ്യാര്‍, അബ്ദുല്ലകുഞ്ഞിചെര്‍ക്കള,വി രാജന്‍, പി രമേഷ് ഇലക്ഷന്‍ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് ജി സുരേഷ് ബാബു ,ബിനു കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.